ആതിഖ് അഹമ്മദിന്‍റെ മകന്‍റെ കൊല: അന്വേഷണം ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചു

ഗുണ്ടാ തലവനും രാഷ്ട്രീയ നേതാവുമായിരുന്ന അതിഖ് അഹമ്മദിന്‍റെ മകൻ ആസാദിനെ പോലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത് അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചു. ഝാൻസിയിൽ നടന്ന ഏറ്റുമുട്ടൽ അന്വേഷിക്കാൻ രണ്ടംഗ ജുഡീഷ്യൽ കമ്മീഷനെ രൂപീകരിക്കുമെന്ന് യുപി സർക്കാർ ഞായറാഴ്ച അറിയിച്ചിരുന്നു. റിട്ട. ഹൈക്കോടതി ജഡ്ജി രാജീവ് ലോചൻ മെഹ്‌റോത്രയും റിട്ട. ഡിജി വിജയ് കുമാർ ഗുപ്തയുമാണ് സമിതിയിലെ അംഗങ്ങൾ. ഏപ്രിൽ 13നാണ് ആസാദിനെയും സഹായി ഗുലാമിനെയും ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്.
നേരത്തെ, ആതിഖ് അഹമ്മദിന്‍റെയും സഹോദരൻ അഷ്‌റഫ് അഹമ്മദിന്‍റെയും കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാൻ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ (എസ്‌ഐടി) രൂപീകരിച്ചതായി ഉത്തർപ്രദേശ് പോലീസ് അറിയിച്ചിരുന്നു.കൂടാതെ, ഈ കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കാൻ അലഹബാദ് ഹൈക്കോടതി ജഡ്ജി (റിട്ട.) അരവിന്ദ് കുമാർ ത്രിപാഠിയുടെ നേതൃത്വത്തിൽ മൂന്നംഗ ജുഡീഷ്യൽ അന്വേഷണ സമിതി രൂപീകരിക്കാൻ സംസ്ഥാന സർക്കാരും തീരുമാനിച്ചിരുന്നു. റിട്ട. ജഡ്ജി ബ്രിജേഷ് കുമാർ സോണി, മുൻ ഡിജിപി സുബീഷ് കുമാർ സിംഗ് എന്നിവരും മറ്റൊരാളുമാണ് സമിതിയിലെ അംഗങ്ങൾ.
vdfsfvdfsf