ഡെല്‍റ്റ പ്ലസ് ആശങ്കയില്‍ രാജ്യം; നാൽപ്പതിലധികം കേസുകള്‍ കണ്ടെത്തി


ന്യൂഡൽഹി: കോവിഡ് ഡെൽറ്റ പ്ലസ് വകഭേദത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. രാജ്യത്ത് ഡെൽറ്റ പ്ലസിന്‍റെ 40 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഡെൽറ്റ പ്ലസിനെ കരുതിയിരിക്കണമെന്ന് കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ്, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മഹാരാഷ്ട്രയിൽ മാത്രം 21 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. കേരളത്തില്‍ ആദ്യ ഡെൽറ്റ പ്ലസ് കേസ് പത്തനംതിട്ട ജില്ലയിലാണ് റിപ്പോർട്ട് ചെയ്തത്. അതിനു പുറമെ പാലക്കാടും കോവിഡിന്‍റെ വകഭേദമായ ഡെല്‍റ്റ പ്ലസ് വൈറസ് കണ്ടെത്തിയിരുന്നു. പുതിയ സാഹചര്യത്തിൽ കേരളത്തിലും പ്രതിരോധ നടപടികൾ ശക്തമാക്കി.

You might also like

Most Viewed