മീററ്റില്‍ 15 കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാൽസംഗം ചെയ്തു. 15 കാരിയായ പെണ്‍കുട്ടിയെയാണ് രണ്ടു യുവാക്കള്‍ ചേര്‍ന്നാണു തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗത്തിനിരയാക്കിയത്. ഞായറാഴ്ച രാത്രിയിലാണു സംഭവം. ജുരണ്‍പുര്‍ റെയില്‍വേ ക്രോസിംഗിനു സമീപം അബോധവാസ്ഥയിൽ കണ്ടെത്തിയ പെണ്‍കുട്ടിയെ നാട്ടുകാരാണ് കണ്ടെത്തി പോലീസിൽ വിവരമറിയിച്ചത്. പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കായുള്ള തിരച്ചിൽ നടക്കുകയാണ്.