അന്‍വറിനെ ഒപ്പം നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടും; നിലമ്പൂരില്‍ യുഡിഎഫ് വിജയം ഉറപ്പ്; രമേശ് ചെന്നിത്തല


മലപ്പുറം: നിലമ്പൂരില്‍ യുഡിഎഫ് വിജയം സുനിശ്ചിതമെന്ന് നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. അന്‍വര്‍ യുഡിഎഫിന് പിന്തുണ നല്‍കിയ ആളാണ്. ആ പിന്തുണ സ്വീകരിക്കും. അദ്ദേഹത്തെ ഒപ്പം നിര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുക. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വോട്ട് ചെയ്യാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണ്. എന്ത് പരീക്ഷണം നടത്തിയാലും പരാജയപ്പെടുമെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ധാര്‍ഷ്ട്യം അവസാനിപ്പിച്ച് ആശാവര്‍ക്കേഴ്‌സിന്റെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു. സമരം ചെയ്യുന്ന ആശാവര്‍ക്കേഴ്‌സിനോട് സര്‍ക്കാരിന് അലര്‍ജിയാണെന്നും ധിക്കാരത്തിന്റെ പാതയിലാണ് സര്‍ക്കാരെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിഷുവിനു പോലും സ്വന്തം വീട്ടിലേക്ക് പോകാന്‍ കഴിയാതെ സമരം ചെയ്യുകയാണ് ആശമാരെന്ന് അദേഹം പറഞ്ഞു. സമരം നിര്‍ത്തിപൊകൂ എന്ന് പറയുന്നത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ചേര്‍ന്നതാണോയെന്ന് അദേഹം ചോദിച്ചു. കേരള സമൂഹം തിരിച്ചറിയുമെന്നും. വിഷുവായിട്ടും സെക്രട്ടേറിയറ്റ് പടിക്കല്‍ ആശമാര്‍ സമരം ചെയ്യുന്നത് ഹൃദയഭേദകമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed