ഇന്ത്യയിലേക്ക് മടങ്ങിയത് ഒരു ലക്ഷത്തോളം പ്രവാസികൾ


കോവിഡ് പ്രതിസന്ധി മൂലം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ടുകൾ. കുവൈത്തില്‍ നിന്നും ഒരു ലക്ഷത്തോളം പേരാണ് ഇന്ത്യയിലേക്ക് മടങ്ങിയതെന്ന് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് പറഞ്ഞു. ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയത്തിന്റ കണക്കുകള്‍ വെളിപ്പെടുത്തിയാണ് സ്ഥാനപതി ഇക്കാര്യം അറിയിച്ചത്. അതേസമയം ഇന്ത്യയിലേക്ക് തിരികെ പോയവരില്‍ ഒരു വിഭാഗം കുവൈത്തിലേക്ക് മടങ്ങി എത്തിയതായും അദ്ദേഹം അറിയിച്ചു. വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതോടെ തൊഴിലാളികള്‍ക്ക് മടങ്ങി എത്താനായി എന്നും അദേഹം പറഞ്ഞു.

അതേസമയം യൂ.എ.ഇ യില്‍ നിന്നും 330,058 ഇന്ത്യക്കാരും, സൗദിയില്‍ നിന്നും 1,37,900 പേരും, കുവൈത്തില്‍ നിന്നും 72,259 ഇന്ത്യക്കാരും കോവിഡ് പ്രതിസന്ധിക്കിടയില്‍ ഇന്ത്യയില്‍ എത്തിയതായിട്ടാണ് വിദേശ കാര്യ മന്ത്രാലയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. കോവിഡ് കാലത്ത് 97,802 ഇന്ത്യക്കാര്‍ കുവൈത്തില്‍നിന്ന് മടങ്ങിയതായി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറാണ് രാജ്യസഭയില്‍ വെളിപ്പെടുത്തിയിരുന്നു.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed