കല കുവൈറ്റ് ‘ഞാറ്റുവേല-2018‘ ഏപ്രിൽ 13 ന്

കുവൈറ്റ് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഫഹാഹീൽ മേഖലയുടെ നേതൃത്വത്തിൽ ‘ഞാറ്റുവേല’ എന്ന പേരിൽ കുവൈറ്റിലെ മലയാളി സമൂഹത്തിനായി നാടൻപാട്ട് മത്സരം സംഘടിപ്പിക്കുന്നു. 2018 ഏപ്രിൽ 13 വെള്ളിയാഴ്ച വൈകിട്ട് 3 മണി മുതൽ ഫിന്റാസ് കോ-ഓപറേറ്റീവ് ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. പ്രശസ്ത നാടൻപാട്ട് കലാകാരൻ ശ്രീ. പ്രണവം ശശി മുഖ്യാതിഥിയായി പരിപാടിയിൽ പങ്കെടുക്കും. വിജയികൾക്കായി ആകർഷകങ്ങളായ സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഞാറ്റുവേല-2018 ന്റെ വിജയകരമായ നടത്തിപ്പിനായി സിഎസ് സുഗതകുമാർ ചെയർമാനും തോമസ് അബ്രഹാം ജനറൽ കൺവീനറുമായുള്ള വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. കല കുവൈറ്റ് ഫഹാഹീൽ മേഖല സെക്രട്ടറി രവീന്ദ്രൻ പിള്ള സ്വാഗതം ആശംസിച്ച സ്വാഗതസംഘ രൂപീകരണ യോഗത്തിൽ കല കുവൈറ്റ് ആക്ടിംഗ് പ്രസിഡന്റ് പ്രസീദ് കരുണാകരൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രജീഷ്, അനിൽ കുക്കിരി എന്നിവർ പങ്കെടുത്തു. കല കുവൈറ്റ് ഫഹാഹീൽ മേഖല പ്രസിഡന്റ് അനൂപ് മങ്ങാട്ട് അധ്യക്ഷത വഹിച്ചു. സലീൽ ഉസ്മാൻ, ജ്യോതിഷ് പിജി, ദിനേശ് പോത്തൻ (സാമ്പത്തികം), ആസഫ് അലി (പബ്ലിസിറ്റി), ഗീത സുദർശൻ, ജയചന്ദ്രൻ (റിസപ്ഷൻ), അനീഷ് പൂക്കോട്, ദേവി സുഭാഷ് (വാളണ്ടിയർ), നോബി ആന്റണി, ജൊജോ ഡൊമിനിക് (ഭക്ഷണം), സന്തോഷ് (സ്റ്റേജ്), ഷാജു ഹനീഫ്, മുരളി (പ്രോഗ്രാം), ജയകുമാർ സഹദേവൻ (ലൈറ്റ് & സൌണ്ട്) അനീഷ് ഇയാനി (ഗതാഗതം) എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ സബ്‌കമ്മിറ്റികളേയും യോഗം തിരഞ്ഞെടുത്തു. യോഗത്തിന് സ്വാഗത സംഘ ചെയർമാൻ സുഗതകുമാർ നന്ദി രേഖപ്പെടുത്തി.
പരിപാടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 66071003 ,65009848, 65092366, 90039594 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.