പിണറായി വിജയന്‍ പൊതുപ്രവർത്തകർക്ക് മികച്ച മാതൃകയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

പിണറായി വിജയന്‍ പൊതുപ്രവർത്തകർക്ക് മികച്ച മാതൃകയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിൽ ആരോടും ശത്രുത പുലർത്താത്ത ആളാണെന്നും മന്ത്രി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റിയാസിന്‍റെ പ്രതികരണം. പിണറായിയുടെ ചിട്ട, എല്ലാവരെയും കെയർ ചെയ്യുന്ന രീതി ഇതോന്നും ആരെയും കാണിക്കാനല്ല. പതറാതെ നിൽക്കുന്നു എന്നതാണ് അദ്ദേഹത്തിന്‍റെ പ്രത്യേകത.
ജനങ്ങൾ അദ്ദേഹത്തെ സ്‌നേഹിക്കുന്നുണ്ടെന്നും റിയാസ് പ്രതികരിച്ചു.കമ്യൂണിസ്റ്റ് പാർട്ടിയിൽ കേഡർമാർ പാർട്ടിക്ക് മുകളിലല്ല. പിണറായിയും പാർട്ടിക്ക് താഴെയാണ്. അതേക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പിണറായി പാർട്ടി സെക്രട്ടറിയായി വന്നശേഷം കേരളത്തിൽ പാർട്ടി വളരുകയാണ് ചെയ്തത്. വ്യക്തിപരമായ പ്രതിച്ഛായ എന്നൊന്നില്ലെന്നും റിയാസ് കൂട്ടിച്ചേർത്തു.
sdfgdf