കരുവന്നൂരിലെ ബിജെപി പദയാത്ര രാഷ്ട്രീയപ്രേരിതം; ജാഥ പരിഹാസ്യം’; മന്ത്രി വാസവന്‍


കരൂവന്നൂര്‍ ബാങ്ക് തട്ടിപ്പിനെതിരെ ബിജെപി നടത്തുന്ന പദയാത്രക്കെതിരെ സഹകരണ മന്ത്രി വി.എന്‍ വാസവന്‍. ബിജെപി മാര്‍ച്ച് രാഷ്ട്രീയപ്രേരിതമാണെന്നും മൂന്നു വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ ഇപ്പോള്‍ ജാഥ നടത്തുന്നത് പരിഹാസ്യമാണെന്നും മന്ത്രി പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടാണ് ബിജെപി നീക്കമെന്നും മന്ത്രി പറഞ്ഞു.

പണം തിരികെപിടിക്കാനുള്ള എല്ലാ നടപടകളും സര്‍ക്കാര്‍ സ്വീകരിച്ചുകഴിഞ്ഞെന്ന് മന്ത്രി വ്യക്തമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ജനങ്ങളെ കബളിപ്പിക്കുകയാണ് ബിജെപിയുടെ മാര്‍ച്ചെന്ന് മന്ത്രി വിമര്‍ശിച്ചു. ബിജെപിയുടെ യാത്ര അപ്രസക്തമാണെന്ന് മന്ത്രി ചൂണ്ടിക്കാണിക്കുന്നു.

article-image

ASADSADSADSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed