ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസ്; വിധി 16ന്

കൊച്ചി: എൻഫോഴ്‍സ്‍മെന്‍റ് ഡയറക്ടറേറ്റിനെതിരായ ക്രൈംബ്രാഞ്ച് കേസിൽ ഹൈക്കോടതി ഏപ്രിൽ 16ന് വിധി പറയും. അതുവരെ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികൾ പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചു. സന്ദീപിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുമതി നൽകണമെന്ന ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
കേസിൽ ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാമെന്നും കോടതി അറിയിച്ചു. ഇഡി ഉദ്യോഗസ്ഥർക്കെതിരെ സന്ദീപ് പരാതിയുമായി വന്നതിന് പിന്നിൽ ക്രൈംബ്രാഞ്ചാണെന്നാണ് ഇഡിയുടെ വാദം.