കോവിഡിന്‍റെ രണ്ടാം തരംഗം: കേരളത്തിന് മൂന്നാഴ്ച നിർണായകമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കോവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. അടുത്ത മൂന്നാഴ്ച സംസ്ഥാനത്തിന് നിർണായകമാണെന്ന് അധികൃതർ അറിയിച്ചു. പരിശോധനകളുടെ എണ്ണം വർധിപ്പിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബഹുഭൂരിപക്ഷം ജനങ്ങളും പങ്കാളിയായിട്ടുണ്ട്. വരും ദിവസങ്ങളിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ് നൽകി. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ "ബാക് ടു ബേസിക്സ്' ക്യാന്പയിൻ ശക്തിപ്പെടുത്തുകയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.