ലതികാ സുഭാഷിനോട് പാര്‍ട്ടി നീതി കാണിച്ചില്ലെന്ന് കെ. സുധാകരന്‍

ലതികാ സുഭാഷിനോട് പാർട്ടി നീതി കാട്ടിയില്ലെന്ന് കെ സുധാകരൻ എം.പി. ലതിക സുഭാഷിന്‍റെ പ്രതിഷേധം ന്യായമാണെന്നും തല മുണ്ഡനം ചെയ്‍തത് അതിന്റെ ഭാഗമാണെന്നും കെ സുധാകരൻ പറഞ്ഞു. എന്നാല്‍ ലതികാ സുഭാഷിന്റെ പ്രതിഷേധത്തെ കോണ്‍ഗ്രസ് നേതൃത്വം തള്ളി. നിർണായക രാഷ്ട്രീയ സാഹചര്യത്തില്‍ ലതികാ സുഭാഷ് സ്വീകരിച്ച നിലപാട് ശരിയായില്ലെന്ന അഭിപ്രായവുമായി ഒരു വിഭാഗം വനിതാ നേതാക്കളും രംഗത്ത് വന്നു. തലമുണ്ഡനം ചെയ്തുള്ള പ്രതിഷേധത്തിലൂടെ ഏറ്റ ആഘാതം കുറയ്ക്കാനുള്ള ശ്രമവും കോണ്‍ഗ്രസ് നേതൃത്വം തുടങ്ങി.