തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി സഹകരണമുണ്ട്: എം.എം ഹസൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി സഹകരണമുണ്ടെന്ന് ആവർത്തിച്ച് യുഡിഎഫ് കൺവീനർ എം.എം. ഹസൻ. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളിയാണു ഹസന്‍റെ പ്രസ്താവന. വെൽഫെയർ പാർട്ടിയുമായി പ്രാദേശിക തലത്തിൽ ധാരണയുണ്ടെന്നും ഇതിനു ജില്ലാ കമ്മിറ്റികൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും കെ.പി.സി.സി പ്രസിഡന്‍റ് കൂടി പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനമെടുത്തതെന്നും ഹസൻ പറഞ്ഞു.