ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്


 

ശബരിമല: ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് ശബരിമല ദർശനം നടത്താനുള്ള സാഹചര്യമൊരുക്കാനുള്ള തീരുമാനം ഉടനുണ്ടാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ. വാസു പറഞ്ഞു. തീർഥാടകരുടെ എണ്ണം സർക്കാർ തലത്തിൽ നാളെ പ്രഖ്യാപിക്കും. മണ്ഡലകാലം ആരംഭിച്ച് 12 ദിവസത്തിൽ 13,529 ഭക്തർ മാത്രമാണ് അയ്യപ്പദർശനം നടത്തിയിട്ടുള്ളത്. വരുമാനം രണ്ടുകോടി രൂപയിൽ താഴെയാണ്. വെർച്വൽ ക്യൂവിലൂടെ രജിസ്റ്റർ ചെയ്തവരിൽ കോവിഡ് നെഗറ്റീവായ 1000 ഭക്തരെ മാത്രമാണ് ഇപ്പോൾ ദിവസവും സന്നിധാനത്തേക്ക് കടത്തിവിടുന്നത്. തീർഥാടനം തുടങ്ങിയ ശേഷം ഇതുവരെ നിലയ്ക്കൽ 37 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed