രമ്യാ ഹരിദാസ് പ്രസിഡന്റായിരുന്ന കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽഡിഎഫിന്

കോഴിക്കോട്: രമ്യ ഹരിദാസ് എം.പി പ്രസിഡന്റായിരുന്ന കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം. അഞ്ചാം ഡിവിഷനിലെ മെന്പറായ സിപിഎം അംഗം പി. സുനിതയെ പ്രസിഡന്റായി തെരഞ്ഞടുത്തു.
യുഡിഎഫ് ഭരണകാലത്ത് അവർക്കൊപ്പമുണ്ടായിരുന്ന ജെഡിയു നേതാവ് പി. ശിവദാസൻ നായർ യുഡിഎഫ് വിട്ടതോടെ പ്രസിഡണ്ടായിരുന്ന വിജി മുപ്രമ്മലിനെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റായി തെരഞ്ഞെടുത്ത സുനിതയുടെ പേര് നിർദ്ദേശിച്ചത് വൈസ് പ്രസിഡന്റായ ശിവദാസൻ നായരാണ്. രാജീവ് പെരുമൺതുറ പിന്താങ്ങി.
ആലത്തൂർ എം.പി ആകുന്നതിന് മുന്പ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു രമ്യ ഹരിദാസ്. ചാത്തമംഗലം പഞ്ചായത്തിലെ മലയമ്മ സ്വദേശിയാണ് പുതിയ പ്രസിഡന്റ് സുനിത.