മരടിലെ ഫ്ളാറ്റുടമകൾക്ക് പിന്തുണ; നിയമപരമായത് എല്ലാം സർക്കാർ ചെയ്യുമെന്ന് കോടിയേരി

കൊച്ചി: ഒഴിഞ്ഞുപോകാൻ മണിക്കൂറുകൾമാത്രം ശേഷിക്കെ മരടിലെ ഫ്ളാറ്റുടമകൾക്ക് പിന്തുണയുമായി രാഷ്ട്രീയ പാർട്ടികൾ. സി.പി.എമ്മും കോൺഗ്രസും ബി.ജെ.പിയും രംഗത്ത്. രാവിലെ ഫ്ളാറ്റിലെത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉടമകളുമായി വിശദമായ കൂടിക്കാഴ്ച നടത്തി.
ഫ്ളാറ്റ് പൊളിച്ചുമാറ്റുന്നതിന് എതിരായി നടക്കുന്ന സമരങ്ങൾക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പൂർണ്ണ പിന്തുണ നൽകി. ഇക്കാര്യത്തിൽ സാധ്യമായതെല്ലാം സർക്കാർ ചെയ്യുമെന്ന് കോടിയേരി ബാലകൃഷ്ണൻ ഉറപ്പ് നൽകി. നിയമപരമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും. ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെടുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. രാഷ്ട്രീയ തർക്കം പ്രശ്നത്തിന് പരിഹാരമാകില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.