പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കം; ലോട്ടറി വ്യാപാരിയെ കുത്തിക്കൊന്നു

തൃശൂർ: മാപ്രാണത്ത് ലോട്ടറി വ്യാപാരിയെ കുത്തിക്കൊന്നു. മാപ്രാണം സ്വദേശി രാജൻ (65) ആണ് മരിച്ചത്. സിനിമ തിയറ്ററിനു മുന്നിലുള്ള പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. തിയറ്റർ നടത്തിപ്പുകാരനും ജീവനക്കാരുമാണ് രാജനെ ആക്രമിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.