ദിലീപിനെതിരെ ശക്തമായ നടപടി എടുക്കാൻ അമ്മയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു ഗണേഷ് കുമാർ


പത്തനാപുരം : നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിനെതിരെ ശക്തമായ നടപടി എടുക്കാൻ താര സംഘടനയായ അമ്മയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു ഗണേഷ് കുമാർ എംഎൽഎ. തെളിവു ലഭിച്ചതുകൊണ്ടാണു പൊലീസ് നടപടി എടുത്തത്. ദിലീപ് കുറ്റവാളി ആണോ എന്നതു കോടതിയിലാണു തെളിയിക്കേണ്ടത്.

കൂടെ നടക്കുന്ന ഒരാൾ പറയുന്നതു വിശ്വസിക്കാനേ കഴിയൂ. അതിനാലാണു ദിലീപിനെ പിന്തുണച്ചത്. സംഘടനാ തലത്തിൽ കർശനമായ നടപടി എടുക്കും. ‘അമ്മ’ അടിയന്തര യോഗത്തിൽ തനിക്ക് പങ്കെടുക്കാനാകില്ല. എന്നാൽ ഫോണിൽ വിളിച്ചു തന്റെ നിലപാട് അറിയിച്ചിട്ടുണ്ട്. അമ്മ എന്ന സംഘടന പിരിച്ചു വിടേണ്ടതില്ലെന്നും പൊതുജന ഉപകാരമുള്ള സംഘടനയാണ് അതെന്നും അദ്ദേഹം പറഞ്ഞു.

ആർക്കും സ്വാധീനിക്കാൻ കഴിയാത്ത ഇടതു സർക്കാർ ഭരിക്കുന്നതിൽ അഭിമാനമുണ്ട്. താനും മുകേഷും സ്വാധീനിക്കുമെന്ന ആരോപണത്തിൽ കഴമ്പില്ലെന്നു തെളിഞ്ഞതായും ഗണേഷ് കുമാർ പറഞ്ഞു.

You might also like

Most Viewed