നഴ്സുമാരുടെ മിനിമം വേതനത്തിൽ തീരുമാനം ഉടൻ വേണമെന്ന് സർക്കാർ

തിരുവനന്തപുരം : നഴ്സുമാരുടെ മിനിമം വേതനത്തിൽ മാനേജ്മെന്റുകള്‍ ഉടൻ തീരുമാനം എടുക്കണമെന്ന് സർക്കാർ. സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ മിനിമം വേതനത്തിന്റെ കാര്യത്തില്‍ മാനേജുമെന്റുകള്‍ ഇന്നു തീരുമാനമെടുത്തില്ലെങ്കില്‍ ശമ്പളം നിശ്ചയിച്ച് വിജ്ഞാപനം ഇറക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ശമ്പള പരിഷ്കരണം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്തു ചേരുന്ന സമിതിയുടെ ചര്‍ച്ചയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ആശുപത്രി മാനേജുമെന്റുകളുടെയും നഴ്സുമാരുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയായി ഉയർത്തിയില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ സമരത്തിലേയ്ക്ക് നീങ്ങുമെന്നാണ് നഴ്സുമാരുടെ മുന്നറിയിപ്പ്. മുന്നൂറ്റിയമ്പതോളം ആശുപത്രികളിലെ നഴ്സുമാർ സമരത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.