ടി.പി.സെൻകുമാറിനെ ബിജെപിയിലേക്കു ക്ഷണിച്ച് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം : മുൻ ഡിജിപി ടി.പി.സെൻകുമാറിനെ ബിജെപിയിലേക്കു ക്ഷണിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ രംഗത്തെത്തി. സെൻകുമാറിനെ പോലുളളവർ വരുന്നതു പാർട്ടിക്കു ശക്തി പകരും. ബിജെപിയിലേക്കു വരേണ്ട കാര്യം തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്നും കുമ്മനം പറഞ്ഞു.
ഭീകര സംഘടനയായ ഐഎസും (ഇസ്‍ലാമിക് സ്റ്റേറ്റ്) ആര്‍എസ്എസും രണ്ടാണെന്ന് സെൻകുമാർ ഒരു വാരികയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കേരളത്തിൽ ലൗ ജിഹാദുണ്ടെന്നും സംസ്ഥാനത്ത് ഹിന്ദുക്കളുടെ എണ്ണം കുറയുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.