കെ​­​.എ​സ്.ആ​ർ‍​­.ടി​­​.സി­ ബ​സ് തോ​­​ട്ടി​­​ലേ​­​ക്ക് മ​റി​­​ഞ്ഞ് അ​ഞ്ച്­ പേ​­​ർ‍​­ക്ക് പ​രി​­​ക്ക്


വെഞ്ഞാറമൂട്: വെന്പായം കന്യാകുളങ്ങരയ്ക്ക് സമീപം പെരുംങ്കൂരിൽ‍ കെഎസ്ആർ‍ടിസി സൂപ്പർ‍ ഫാസ്റ്റ് ബസ് തോട്ടിലേയ്ക്ക് മറിഞ്ഞ് അഞ്ച് പേർ‍ക്ക് പരിക്ക്. ബസ് ഡ്രൈവർ‍ ഓച്ചിറ സ്വദേശി സതീശൻ, കണ്ടക്ടർ‍ പിരപ്പൻ‍കോട് സ്വദേശി വിമൽ‍കുമാർ‍, യാത്രക്കാരായ കോട്ടയം സ്വദേശി രമേശ്, പൊന്നുമണി, തക്കല സ്വദേശി ദുരെ എന്നിവർ‍ക്കാണ് പരിക്കേറ്റത്. 27 യാത്രക്കാരുമായി ഗുരുവായൂരിൽ‍ നിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന വെഞ്ഞാറമൂട് ഡിപ്പോയിലെ ബസാണ് ഇന്നലെ പുലർ‍ച്ചെ 1.30ഓടെ എം.സി റോഡിൽ‍ പെരുങ്കൂരിൽ‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്. ആരുടെയും പരിക്ക് ഗുരുതരമല്ല. 

You might also like

Most Viewed