വി.എം.സുധീരന്റെ ഉപദേശത്തിനു നന്ദിയുണ്ടെന്ന് പിണറായി

കാസര്‍ഗോഡ്: ലാവ്ലിന്‍ കേസില്‍ ഉത്തരവാദിത്വത്തോടെ പ്രതികരിക്കാന്‍ നവ കേരള യാത്ര ഉപയോഗിക്കാമെന്ന വി.എം.സുധീരന്റെ ഉപദേശത്തിനു നന്ദിയുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കാസര്‍ഗോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന്റെ കേരള യാത്രയെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കളിലുള്ള ആശങ്കയാണ് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് ആരോപണം. ലാവ്ലിന്‍ കേസിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും മുന്‍പും പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കംപ്യൂട്ടറിനെ ഒരു കാലത്ത് എതിര്‍ത്തുവെന്നത് ശരിയാണ്. അത് ആ കാലഘട്ടത്തിലെ പ്രത്യേക സാഹചര്യങ്ങള്‍ കൊണ്ടായിരുന്നു. കംപ്യൂട്ടര്‍ തൊഴിലാളികളുടെ തൊഴില്‍ സാധ്യത കുറയ്ക്കുമെന്ന് ചിലര്‍ക്കെങ്കിലും ഭയമുണ്ടായിരുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.