ഇന്ത്യൻ വ്യോമസേനയുടെ ഏഴാമത്തെ വിമാനം തുർക്കിയിലെത്തി; വെന്റിലേറ്റർ, അനസ്തേഷ്യ, മറ്റ് ഉപകരണങ്ങൾ


ഓപറേഷൻ ദോസ്ത് പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ നിന്ന് സഹായവുമായി ഇന്ത്യൻ വ്യോമസേനയുടെ ഏഴാമത്തെ വിമാനം ഞായറാഴ്ച രാവിലെ തുർക്കിയയിലെത്തി. തുർക്കിയയിലേക്ക് 13 ടൺ മെഡിക്കൽ ഉപകരണങ്ങളും സിറിയയിലെ ദുരിത ബാധിതർക്കുള്ള സഹായിക്കാനായി 24ടൺ സാധനങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്.വെന്റിലേറ്റർ മെഷീനുകളും അനസ്തേഷ്യ മെഷീനുകളും മറ്റ് ഉപകരണങ്ങളും മരുന്നുകളും അടങ്ങുന്ന സഹായമാണ് തുർക്കിയിലേക്ക്.

തുർക്കിയ അംബാസഡർ മെഹ്മത് ഇവ ഏറ്റുവാങ്ങി. ദുരന്തഭൂമികളിൽ സജ്ജമാക്കിയ ഇന്ത്യൻ ആർമിയുടെ ആശുപത്രിയിൽ ഒരു ദിവസം 400 പേരെ ചികിത്സിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. തുർക്കിയയെയും സിറിയയെും തകർത്തെറിഞ്ഞ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 28,000 കടന്നു. തിങ്കളാഴ്ച പുലർച്ചെയാണ് തുർക്കിയ-സിറിയ അതിർത്തിയിൽ റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പമുണ്ടായത്. മണിക്കൂറുകൾക്കു ശേഷം റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും ഉണ്ടായി.

article-image

JGFJHGFHJ

You might also like

Most Viewed