"ഞാൻ തയ്യാറാണ്": 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്


2024ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നോ ഡെമോക്രാറ്റ് പാർട്ടിയിൽ നിന്നോ തങ്ങളുടെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ആദ്യത്തെ പ്രധാന എതിരാളിയാണ് ഇദ്ധേഹം.

"അമേരിക്കയുടെ തിരിച്ചുവരവ് ഇവിടെ ആരംഭിക്കുന്നു" എന്നായിരുന്നു 76-കാരന്റെ വാക്കുകൾ. "അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള എന്റെ സ്ഥാനാർത്ഥിത്വം ഞാൻ ഇവിടെ പ്രഖ്യാപിക്കുകയാണ് " അദ്ദേഹം കൂട്ടിച്ചേർത്തു. 2016-ലെ തെരഞ്ഞെടുപ്പിൽ വ്യവസായ പ്രമുഖനും റിയാലിറ്റി ടിവി താരവുമായ ഇദ്ധേഹത്തിന്റെ വിജയം ലോകത്തെ അമ്പരപ്പിച്ചിരുന്നു. റിപ്പബ്ലിക്കൻ നേതാവ് ഇപ്പോഴും തന്റെ അനുയായികൾക്കിടയിൽ വലിയ ജനപ്രീതി നേടിക്കൊണ്ടിരിക്കുന്നു. വീണ്ടും വൈറ്റ് ഹൗസിലേക്ക് മത്സരിക്കാനുള്ള തന്റെ ആഗ്രഹങ്ങളെക്കുറിച്ച് ഫ്ലോറിഡയിലെ മാർ-എ-ലാഗോ എസ്റ്റേറ്റിൽ വെച്ച് സംസാരിക്കവെ അദ്ധേഹം വാചാലനായി.

article-image

gfhfgh

You might also like

  • Lulu Exchange
  • Straight Forward

Most Viewed