പാരാസെറ്റമോളിന്‍റെ ദൈനംദിന ഉപയോഗം ആപത്ത്; മുന്നറിയിപ്പുമായി ഗവേഷകർ


പാരസെറ്റമോളിന്‍റെ ദൈനംദിന ഉപയോഗം രക്തസമ്മർദം കൂട്ടുകയും ഹൃദയാഘാത സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് പഠനം. ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യതയുള്ള ആളുകൾക്ക് പാരസെറ്റമോൾ നിർദേശിക്കുന്നതിന് മുന്പ് ശ്രദ്ധിക്കണമെന്ന് ഗവേഷകർ ഡോക്ടർമാരോട് ആവശ്യപ്പെട്ടു. എഡിൻബർഗ് സർവകലാശാലയിലെ വിദഗ്ധർ ഉയർ‍ന്ന രക്തസമ്മർ‍ദമുണ്ടായിരുന്ന 110 രോഗികളെ കേന്ദ്രീകരിച്ച് പഠനം നടത്തിയിരുന്നു. രണ്ട് ഗ്രൂപ്പായി തിരിച്ച് ഒരു ഗ്രാം പാരസെറ്റമോൾ ഒരു ദിവസം നാല് തവണ അല്ലെങ്കിൽ രണ്ടാഴ്ചത്തേക്ക് ഒരു ഗ്രൂപ്പിന് നൽ‍കിയിരുന്നു. നാല് ദിവസത്തിനുള്ളിൽ, പാരസെറ്റമോൾ ഉപയോഗിച്ച ഗ്രൂപ്പിൽ രക്തസമ്മർദം ഗണ്യമായി വർദ്ധിച്ചു. ഇത് ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത 20 ശതമാനം വർദ്ധിപ്പിച്ചു. പ്രായപൂർത്തിയായ മൂന്നിൽ ഒരാൾക്ക് ഉയർന്ന രക്തസമ്മർദ്ദം ഉള്ളതിനാൽ, യുകെയിൽ ഏകദേശം 10 പേരിൽ ഒരാൾക്ക് വിട്ടുമാറാത്ത വേദനക്ക് പരിഹാരമായി ദിവസവും പാരസെറ്റമോൾ നിർദേശിക്കപ്പെടുന്നുണ്ട്. 

വിട്ടുമാറാത്ത വേദനയ്ക്ക് പാരസെറ്റമോൾ ആവശ്യമുള്ള ആളുകൾ അവരുടെ രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാൻ പ്രത്യേക മരുന്നുകൾ ഉപയോഗിക്കണമെന്ന് ഗവേഷകർ നിർ‍ദേശിച്ചു. എന്നാൽ‍ വല്ലപ്പോഴും പാരസെറ്റമോൾ കഴിക്കുന്നവർ ആശങ്കപ്പെടേണ്ടതില്ല. പനിയോ തലവേദനയോ മാറാന്‍ പാരാസെറ്റമോൾ‍ കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല. എന്നാൽ‍ ഇത് ദീർഘകാലത്തേക്ക് പതിവായി കഴിക്കുന്ന ആളുകൾക്ക് വിട്ടുമാറാത്ത വേദനയുണ്ടാകാൻ സാധ്യതയുള്ളതായി വിദഗ്ദ്ധർ പറയുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed