കൂടുതൽ റോബോട്ടുകളുമായി മെട്രോ സ്റ്റേഷനുകൾ


ദുബായിലെ മെട്രോ സ്റ്റേഷനുകളിൽ കൂടുതൽ റോബോട്ടുകളെ നിർത്താനുള്ള പദ്ധതികൾ വരുന്നു. മെട്രോ സ്റ്റേഷനുകളിൽ യാത്രക്കാരുടെ സൗകര്യാർഥം കൂടുതൽ റോബട്ടുകളുടെ സേവനം ഉപയോഗപ്പെടുത്താനും സ്റ്റേഷൻ മേൽക്കൂരകളിലും ട്രാക്കുകളിലും ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്താനുമുള്ള പദ്ധതികളായാണ് ആർടിഎ മുന്നോട്ട് വരുന്നത്. . മാലിന്യം ശേഖരിക്കാനും മറ്റുമായി സ്വയംനിയന്ത്രിത സംവിധാനവും ഏർപ്പെടുത്തുമെന്നും എല്ലാ കാര്യങ്ങൾക്കും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി സ്റ്റേഷനുകളെ പൂർണമായും 'സ്മാർട്' ആക്കുമെന്നും മെട്രോ-ട്രാം നടത്തിപ്പ് ചുമതലയുള്ള കിയോലിസ് കമ്പനി സിഇഒ: ബെർനാഡ് ടാബറി വ്യക്തമാക്കി.

മധ്യപൂർവദേശവും ഉത്തരാഫ്രിക്കയും ഉൾപ്പെടുന്ന 'മീന' മേഖലാ ട്രാൻസ്പോർട്ട് കോൺഗ്രസ് ആൻഡ് എക്സിബിഷനോടനുബന്ധിച്ചാണ് ഇത്തരം ഭാവി പദ്ധതികൾ വിശദീകരിച്ചത്. എക്സ്പോ മാതൃകയിൽ മെട്രോയിലും കൂടുതൽ റോബോട്ടുകളെ നിർത്തുന്നതിലൂടെ സേവനങ്ങളിലെ കാര്യക്ഷമത വർധിപ്പിക്കാമെന്നാണ് പ്രതീക്ഷ. നിലവിൽ ചില സ്റ്റേഷനുകളിൽ ശുചീകരണ ജോലികൾക്ക് റോബട്ടുകളുണ്ട്. ലേസർ നിയന്ത്രിത സെൻസറുകളുള്ള റോബട്ടിന് തടസ്സങ്ങൾ കണ്ടെത്തി ഒഴിഞ്ഞുപോകാനും 90 ലീറ്റർ വെള്ളം ഉൾകൊള്ളാനും കഴിയും എന്നതും ഇവയുടെ പ്രത്യേകതകളാണ്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed