കൊവിഡ് മുക്തരായവരിൽ ഉണ്ടാവുന്ന ആന്റിബോഡി ഏറെ നാൾ നീണ്ടു നിൽക്കില്ലെന്ന് പഠനം

കൊവിഡ് മുക്തരായവരിൽ ഉണ്ടാവുന്ന ആന്റിബോഡി ഏറെ നാൾ നീണ്ടു നിൽക്കില്ലെന്ന് പഠനം. ലണ്ടനിലെ കിംഗ്സ് കോളേജ് നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊവിഡ് രോഗലക്ഷണങ്ങൾ ഉണ്ടായി ആദ്യത്തെ മൂന്നാഴ്ചയിൽ 90 ശതമാനം രോഗികളിലും ആൻ്റിബോഡികൾ വർദ്ധിക്കുമെങ്കിലും പിന്നീട് ഗണ്യമായി കുറയുന്ന പ്രവണതയാണ് കാണുന്നത്. 60 ശതമാനം ആളുകൾക്കും രോഗബാധയുടെ സമയത്ത് ആൻ്റിബോഡി കൂടുതലുണ്ടാവും. എന്നാൽ, മൂന്ന് മാസങ്ങൾക്കു ശേഷം ഈ ആൻ്റിബോഡി കേവലം 17 ശതമാനം ആളുകളിൽ മാത്രമാണ് നിലനിൽക്കുന്നത്. ചിലരിൽ തീരെ ആൻ്റിബോഡികൾ ഉണ്ടാവില്ലെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു. കടുത്ത അസുഖമുള്ളവരിൽ കൂടുതൽ ആൻ്റിബോഡി ഉണ്ടാവുന്നുണ്ട്. 64 രോഗികളെയും 6 ആരോഗ്യപ്രവർത്തകരെയുമാണ് പഠനത്തിനായി പരിശോധിച്ചത്. വളണ്ടിയർമാരിൽ പെട്ട മറ്റ് 31 പേരെയും ഇവർ നിരീക്ഷിച്ചു.
അസുഖം പൂർണമായി തുടച്ചു നീക്കാൻ സാധിക്കില്ലെന്നും വാക്സിൻ ലഭ്യമായാൽ എല്ലാ വർഷവും കുത്തിവെപ്പ് എടുക്കേണ്ടി വന്നേക്കാമെന്നുമാണ് ഗവേഷകർ പറയുന്നത്.