നോമ്പ് തുറക്കുമ്പോൾ അവിൽ മില്ക്ക്

മനാമ: രുചികരവും പോഷക സമ്പുഷ്ടവും ആയൊരു വിഭവമാണ് അവിൽ മില്ക്ക്. പോഷക സംപുഷ്ടമായത് കൊണ്ട് തന്നെ നോമ്പ് തുറക്കുമ്പോൾ ഒന്ന് പരീക്ഷിക്കുന്നത് നന്നായിരിക്കും.
അവിൽ മില്ക്ക് തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ :
അവിൽ 5 ടേബിൾ സ്പൂൺ
പഞ്ചസാര ആവശ്യത്തിനു
നെയ്യ് കാൽടീസ്പൂൺ
ഉണക്ക മുന്തിരി 10 എണ്ണം
ചെറി പഴം 4 എണ്ണം
അണ്ടിപരിപ്പ് / നിലക്കടല 4 എണ്ണം
പാൽ 1 കപ്പ്
തയ്യാറാക്കുന്ന വിധം: ആദ്യം തന്നെ നമുക്ക് പാല്‍ തിളപിച്ചു റെഫ്രിജിറെറ്ററില്‍ തണുക്കാന്‍ വെയ്ക്കുക
നെയ്യ് ചൂടാക്കി അതില്‍ അവില്‍ വറുക്കുക . നാലോ അഞ്ചോ മിനുട്ട് ചെറുതീയില്‍ ചൂടാക്കി എടുത്താല്‍ മതി. നന്നായി ഇളക്കി കൊടുക്കണം. ഒരു വലിയ സ്റ്റീൽ ഗ്ലാസ്സിൽ പഴവും പഞ്ചസാരയും ഇട്ട് നന്നായി അടിച്ചു മിക്സ് ചെയ്യുക. വീട്ടിൽ കുഴവി ഉണ്ടെങ്കിൽ കുറച്ചു കൂടി എളുപ്പം ആയി. നന്നായി മിക്സ് ചെയ്ത ശേഷം ഇതൊരു ഗ്ലാസ്സിലേയ്ക്ക് മാറ്റി , അതിലേക്കു തണുത്ത പാല്‍ അല്‍പ്പം ഒഴിക്കുക അതിനു മീതെ അവിലും അണ്ടിപ്പരിപ്പും വിതറുക അവിലും അണ്ടിപ്പരിപ്പും പാലും പഴവും പഞ്ചസാരയും ഒന്ന് നന്നായി മിക്സ് ചെയ്യുക, തുടര്‍ന്ന് വീണ്ടും പാല്‍ ഒഴിക്കുക, അവില്‍ വിതറുക, മീതെ അണ്ടി പരിപ്പും മുന്തിരിയും വിതറുക. ചെറി പഴവും ഐസ്ക്രീമും വേണമെങ്കില്‍ ചേര്‍ക്കാം