നടൻ വിജയുടെ പാർട്ടി പ്രവേശനം; ആരാധകസംഘടനയായ വിജയ് മക്കൾ ഇയക്കത്തെ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റാൻ തീരുമാനം


ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടി പ്രഖ്യാപനം നടത്താൻ നടൻ വിജയ്. ആരാധകസംഘടനയായ വിജയ് മക്കൾ ഇയക്കത്തെ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റാൻ ചെന്നൈക്കു സമീപം പനയൂരിൽ ചേർന്ന വിജയ് മക്കൾ ഇയക്കം നേതൃയോഗം തീരുമാനിച്ചു. വിജയ് ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന അഭിപ്രായം യോഗത്തിൽ ഉയർന്നു. രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനു മുന്നോടിയായി സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ വിജയ് മക്കൾ ഇയക്കം തീരുമാനിച്ചിരുന്നു. 

വിജയ് മക്കൾ ഇയക്കത്തിനു നിലവിൽ തമിഴ്നാട്ടിൽ താലൂക്ക് തലങ്ങളിൽവരെ യൂണിറ്റുകളുണ്ട്. ഐടി, അഭിഭാഷക, മെഡിക്കൽ രംഗത്ത് പോഷകസംഘടനകളുമുണ്ട്.

article-image

sdsd

You might also like

Most Viewed