കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 25,000 പിപിഇ കിറ്റുകള്‍ വിതരണം ചെയ്ത് ഷാരൂഖ് ഖാൻ

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 25,000 പിപിഇ കിറ്റുകള്‍ വിതരണം ചെയ്ത് ബോളിവുഡിലെ പ്രിയതാരം ഷാരൂഖ് ഖാൻ. മഹാരാഷ്ട്രയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് താരം ഇപ്പോള്‍ 25,000 പിപിഇ കിറ്റുകള്‍ വിതരണം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുന്ന താരത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ നന്ദി പറഞ്ഞ് ട്വിറ്ററില്‍ പോസ്റ്റ് ഇട്ടിരുന്നു.
മഹാരാഷ്ട്ര പൊതു ആരോഗ്യ കുടുംബക്ഷേമ മന്ത്രിയായ രാജേഷ് ടോപെയാണ് ട്വിറ്ററിലൂടെ അദ്ദേഹത്തിന് നന്ദി അറിയിച്ചത്.