മനോരോഗി പരാമര്‍ശത്തില്‍ മാപ്പ് അപേക്ഷിച്ച് ഷെയ്ന്‍ നിഗം; സംഘടകള്‍ക്ക് കത്ത്

നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്ന് വിളിച്ചതില്‍ മാപ്പ് ചോദിച്ച് ഷെയ്ന്‍ നിഗം. മാപ്പ് അപേക്ഷിച്ച് അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോഷിയേഷന്‍ എന്നിവര്‍ക്ക് ഷെയ്ന്‍ കത്തയച്ചു. വിഷയം രമ്യമായി പരിഹരിക്കണമെന്നും ഷെയ്ന്‍ കത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്ന് വിളിച്ചാളുമായ് ചര്‍ച്ചയ്ക്കില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം രാജ്യാന്തര ചലചിത്ര മേളക്കെത്തിയ ഷെയ്ന്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് നിര്‍മ്മാതാക്കള്‍ മനോരോഗികളാണെന്ന വിവാദ പരാമര്‍ശം നടത്തിയത്.