ടാൽക്കം പൗഡർ കാൻസറിന് കാരണമാകുന്നു; കേസ് ഒത്തുതീർപ്പാക്കാൻ 73000 കോടിയിലധികം രൂ വാഗ്ദാനം ചെയ്ത് ജോൺസൺ ആന്റ് ജോൺസൺ


ടാൽക്കം പൗഡർ കാൻസറിന് കാരണമാകുന്നുവെന്ന കേസ് ഒത്തുതീർപ്പാക്കാൻ  8.9 ബില്യൺ യു.എസ് ഡോളർ (73000 കോടിയിലധികം ഇന്ത്യൻ രൂപ)വാഗ്ദാനം നൽകി യു.എസ് ഫാർമസ്യൂട്ടിക്കൽ ഭീമനായ ജോൺസൺ ആന്റ് ജോൺസൺ. ന്യുജേഴ്സി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി മുന്നോട്ടുവെച്ച ഒത്തുതീർപ്പ് കോടതി അംഗീകരിക്കേണ്ടതുണ്ട്.  യു.എസ് ചരിത്രത്തിൽ ഇത്തരം കേസുകളിൽ ആദ്യമായാണ് ഇത്രയും ഭീമമായ തുക ഒത്തുതീർപ്പിനായി മുന്നോട്ടുവെക്കുന്നത്.അടുത്ത 25 വർഷം കൊണ്ട് പരാതിക്കാർക്കെല്ലാം ഈ തുക നൽകി തീർക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

പൗഡറിൽ അടങ്ങിയ ആസ്ബസ്റ്റോസ് അണ്ഡാശയ കാൻസറിന് കാരണമാവുമെന്ന് കാണിച്ച്  വിവിധ രാജ്യങ്ങളിലായി ആയിരത്തിലധികം പരാതികളാണ് കമ്പനിക്കെതിരെയുള്ളത്. ആരോപണം അംഗീകരിക്കാതിരുന്ന കമ്പനി കോടതികളിൽ ഇവ ശക്തമായി എതിർത്തിരുന്നു. 

article-image

rtu

You might also like

  • Lulu Exchange
  • Straight Forward

Most Viewed