യു.എസ് നിരോധനത്തെ ചെറുത്ത് വാവേ

വാഷിംഗ്ടൺ: യുഎസ് നിരോധനം നേരിടുന്ന ചൈനീസ് ടെക്നോളജി കന്പനിയായ വാവെയ്ക്ക് 46 കൊമേർഷ്യൽ 5G കരാറുകൾ ലഭിച്ചു. 30 രാജ്യങ്ങളിൽ നിന്നാണ് കരാറുകൾ നേടിയത്. ഒരു ലക്ഷത്തിലധികം 5G സ്റ്റേഷനുകൾ കന്പനി കയറ്റുമതി ചെയ്തു കഴിഞ്ഞു.
അമേരിക്കൻ സർക്കാരിന്‍റെ നിരോധനം നെറ്റ്‌വർക്കിംഗ് ഉപകരണ നിർമ്മാതാക്കളായ വാവേയെ കാര്യമായി തളർത്തിയിരുന്നു. വാവേയിൽനിന്ന് എന്തെങ്കിലും വാങ്ങുകയോ വിൽക്കുകയോ പാടില്ലെന്നാണ് ട്രംപിന്‍റെ നിർദ്ദേശം. അതുകൊണ്ടുതന്നെ വലിയ കന്പനികൾക്കെല്ലാംതന്നെ വാവേയുമായുള്ള സഹകരണം ഉപേക്ഷിക്കേണ്ടിവരികയും ചെയ്തു. വാവേയ്ക്കുള്ള ആൻഡ്രോയ്ഡ് ലൈസൻസ് ഗൂഗിൾ പിൻവലിച്ചിരുന്നു.