ബജറ്റ് 2019: വൻകിട കോർപറേറ്റുകൾക്ക് നികുതി കുറക്കില്ലെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ജൂലൈ അഞ്ചിന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിൽ വൻ കോർപറേറ്റുകൾക്ക് നികുതി വെട്ടിച്ചുരുക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ടുകൾ. നികുതി 30 ശതമാനത്തിൽ നിന്നും 25 ശതമാനമാക്കി കുറയ്ക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. കോർപറേറ്റ് ക്യാപിറ്റൽ ഗെയ്ൻസ് ടാക്സ് ഉയർത്തുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.