ഒരിക്കലും പഞ്ചറാകാത്ത ടയർ!!

ഒരിക്കലും പഞ്ചറാകാത്ത ടയറുമായി ഫ്രഞ്ച് ടയർ നിർമ്മാതാക്കളായ മിഷേലിൻ. വാഹനങ്ങളുടെ ടയർ പഞ്ചറാകുന്നതു മൂലമുള്ള ദുരിതത്തിന് ശാശ്വത പരിഹാരമായി വായു ആവശ്യമില്ലാത്ത ടയറുകളാണ് മിഷേലിൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഈ ടയർ ഒരിക്കലും പഞ്ചറാകില്ലെന്നാണ് കന്പനി പറയുന്നത്.
യൂപ്ടിസ് പ്രോട്ടോടൈപ്പ് (യൂണിക് പഞ്ചർപ്രൂഫ് ടയർ സിസ്റ്റം) എന്നാണ് മിഷേലിനൊപ്പം ജനറൽ മോട്ടോഴ്‌സും കൂടി ചേന്ന് വികസിപ്പിച്ചെടുത്ത ഈ എയർലെസ് വീൽ ടെക്‌നോളജിയുടെ പേര്. ഈ ടയറുകളുടെ പരീക്ഷണയോട്ടം ഷെവർലെയുടെ ഇലക്ട്രിക് വാഹനമായ ബോൾട്ടിൽ പുരോഗമിക്കുകയാണെന്നും ഇതിനുശേഷം മറ്റ് വാഹനങ്ങളിലേക്കും പരീക്ഷണം വ്യാപിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ അഞ്ച് വർഷമായി ഇത്തരം ടയറുകൾ നിർമ്മിക്കാനുള്ള ശ്രമത്തിലായിരുന്നു മിഷെലിന്‍. പ്ലാന്റിനായി 50 മില്യലൺ ഡോളറാണ് ഇതുവരെ നിക്ഷേപിച്ചത്. റബറിനൊപ്പം ഉറപ്പുള്ള മറ്റ് മെറ്റീരിയലുകളും ഉപയോഗിച്ച് വേറിട്ട രീതിയിലാണ് ഈ ടയറുകളുണ്ടാക്കുന്നത്. മികച്ച ബ്രേക്കിംഗ് നൽകുന്ന ഗ്രിപ്പിനൊപ്പം ടയർ ഡ്രെമ്മിന്റെ സുരക്ഷയും ഈ ടയർ ഉറപ്പാക്കുമെന്നാണ് നിർമ്മാതാക്കളുടെ വാദം. 2024-ൽ ഈ ടയറുകൾ വിപണിയിലെത്തുമെന്നാണ് സൂചന