"കർഷകർക്കും കൃഷിയെസ്നേഹിക്കുന്നവർക്കും" ഓണ്‍ലൈന്‍ സാനിദ്ധ്യമായി 'കൃഷിക്കാരന്‍ ഡോട്ട് കോം'

കൊച്ചി: കേരളത്തിന്റെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ വിപണിയിലും. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനും ആവശ്യക്കാര്‍ക്ക് വാങ്ങാനും ഉള്ള വേദി ഒരുക്കുകയാണ് കൃഷിക്കാരന്‍ ഡോട്ട് കോം എന്ന വെബ്‌സൈറ്റ്. ഇടനിലക്കാരുടെ സഹായം ഇല്ലാതെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും വാങ്ങാനും കഴിയുന്നതിനാല്‍ ഇരു കൂട്ടര്‍ക്കും സാമ്പത്തിക നേട്ടം ഉണ്ടാകും എന്നതാണ് ഈ ഓണ്‍ലൈന്‍ വിപണിയുടെ പ്രധാന നേട്ടം. കൊച്ചിയിലെ ട്രിയോകോടെസ് എന്ന സോഫ്റ്റ്‌വെയര്‍ ഡവലപ്പ്‌മെന്റ് സ്ഥാപനം ആണ് കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയില്‍ വിറ്റഴിക്കാന്‍ വേദി ഒരുക്കുന്ന കൃഷിക്കാരന്‍ ഡോട്ട്‌കോം എന്ന വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. വെബ്‌സൈറ്റില്‍ രജിസ്ടര്‍ ചെയ്ത ശേഷം കര്‍ഷകര്‍ തങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക വിളകളും പ്രതീക്ഷിക്കുന്ന വിലയും വെബ്‌സൈറ്റില്‍ എന്റര്‍ ചെയ്യണം. സൈറ്റ് സന്ദര്‍ശിക്കുന്ന ആവശ്യക്കാര്‍ക്ക് കര്‍ഷകരുമായി ബന്ധപ്പെട്ടു ഉല്‍പ്പന്നങ്ങള്‍ വാങ്ങാം. ഇടനിലക്കാരുടെ ചൂഷണം ഇല്ലാതെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും വാങ്ങാനും കഴിയുന്നതിനാല്‍ ഇരുകൂട്ടര്‍ക്കും സാമ്പത്തിക നേട്ടം ഉണ്ടാകും എന്നതാണ് ഓണലൈന്‍ കാര്‍ഷിക വിപണിയുടെ പ്രധാന നേട്ടം.
കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ലേലം ചെയ്യാം എന്നതാണ് മറ്റൊരു സവിശേഷത. രണ്ടു കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പരസ്പരം കൈമാറ്റം ചെയ്യാനും കൃഷിക്കാരനില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവര്‍ക്കും വളരെ എളുപ്പം കൈകാര്യം ചെയ്യാന്‍ കഴിയുന്ന തരത്തില്‍ ആണ് വെബ്‌സൈറ്റിന്റെ രൂപകല്‍പ്പന. ജനുവരി ഒന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച കൃഷിക്കാരന്‍ ഡോട്ട് കോം വെബ്‌സൈറ്റിലെ സേവനങ്ങള്‍ ഇപ്പോള്‍ സൗജന്യം ആണ്. ഏപ്രില്‍ മുതല്‍ പ്രതിമാസം വീതം ഇടാക്കും എന്നും അധികൃതര്‍ അറിയിച്ചു