അറബിക് ഭാഷ പഠന വിഷയമാക്കിയത് പുനഃപരിശോധിക്കണമെന്ന് നിർദ്ദേശം

ഇസ്‌ലാമിക്, സാമൂഹിക പാഠം എന്നീ വിഷയങ്ങൾക്കൊപ്പം അറബി ഭാഷാ പഠനം കൂടി ലയിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന് ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർദേശിച്ചു.
തീരുമാനം ഭാഷാ പഠനത്തെ ദോഷകരമായി ബാധിക്കും. റേഡിയോ പരിപാടിയിൽ ഒരു സ്വദേശി വനിത ഉന്നയിച്ച വിഷയമാണ് ഷെയ്ഖ് സുൽത്താൻ പരിഗണിച്ചതും തിരുത്താൻ ആവശ്യപ്പെട്ടതും.
ൗ35ൈ3