ഐപിഎൽ 2023 ലേലം ഡിസംബര്‍ 23ന്; 2 കോടി അടിസ്ഥാന വിലയില്‍ ഇന്ത്യൻ താരങ്ങൾ ഇല്ല


2023-ല്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായിട്ടുള്ള ലേലം ഡിസംബര്‍ മാസം 23-ന് നടക്കുമെന്ന് റിപ്പോര്‍ട്ട്. കൊച്ചിയിലാണ് കളിക്കാരുടെ ലേലം നടക്കുന്നത്.

ലേലത്തിനായി ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാര്‍ സ്വയം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബിസിസിഐയുടെ കണക്ക്പ്രകാരം അടുത്ത വര്‍ഷത്തെ ടൂര്‍ണമെന്റിനുള്ള ലേലത്തില്‍ ഉള്‍പ്പെടുത്താന്‍ മൊത്തം 991 കളിക്കാരുടെ പേരുകളാണ് നല്‍കിയിട്ടുള്ളത്. ലേലത്തില്‍ ഇന്ത്യയില്‍ നിന്ന് 714 താരങ്ങളും മറ്റ് രാജ്യങ്ങളില്‍ നിന്ന് 277 പേരുമാണ് ഉള്ളത്. മിക്ക കളിക്കാരും ഓസ്‌ട്രേലിയയില്‍ നിന്നുള്ളവരാണ്.

21 താരങ്ങള്‍ അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്കും 10 പേര്‍ അടിസ്ഥാന വിലയായ 1.5 കോടി രൂപയ്ക്കും 24 പേര്‍ അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്കും രജിസ്റ്റര്‍ ചെയ്തതായി ഏറ്റവും പുതിയ ലിസ്റ്റിൽ പറയുന്നു. അടിസ്ഥാന വിലയായ 2 കോടി, 1.5 കോടിയില്‍ ഒരു ഇന്ത്യന്‍ താരവും ഉള്‍പ്പെട്ടിട്ടില്ല. അടിസ്ഥാന വിലയായ ഒരു കോടിയിൽ മൂന്ന് ഇന്ത്യക്കാരാണുള്ളത്. മായങ്ക് അഗര്‍വാള്‍, കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ എന്നിവരാണ് അവർ.

article-image

jghf

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed