2023-ലെ ചാമ്പ്യൻസ് ലീഗിന്‍റെ ഫൈനൽ ഈസ്റ്റാംബുളിൽ


ന്യോൺ: 2023-ലെ ചാമ്പ്യൻസ് ലീഗിന്‍റെ ഫൈനൽ തുർക്കിയിലെ ഈസ്റ്റാംബുളിൽ നടക്കും. ഈസ്റ്റാംബുളിലെ അറ്റാതുര്‍ക്ക് ഒളിമ്പിക് സ്റ്റേഡിയത്തിലാണ് കലാശപോരാട്ടമെന്ന് യുവേഫ പ്രഖ്യാപിച്ചു. 2024-ലെ ഫൈനലിന് വെംബ്ലിയാണ് വേദി. ‌കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് സീസണുകളിൽ ഈസ്റ്റാംബുളിൽ നിന്ന് വേദി ലിസ്ബണിലേക്ക് മാറ്റിയിരുന്നു.

കഴിഞ്ഞ വർഷം നടന്ന പിഎസ്ജി-ബയൺ മ്യൂണിക്ക് ഫൈനലും 2021-ലെ ചെൽസി-മാഞ്ചസ്റ്റർ സിറ്റി ഫൈനൽ പോരാട്ടവും ഈസ്റ്റാംബുളിന് നഷ്ടമായി. 2023-ല്‍ ഫൈനൽ വേദിയായി ആദ്യം നിശ്ചയിച്ചിരുന്നത് മ്യൂണിക്കായിരുന്നു. ഈസ്റ്റാംബുളിന് വേദി അനുവദിച്ച സാഹചര്യത്തിൽ 2025-ലെ ഫൈനലിന് മ്യൂണിക്ക് വേദിയാകും. 2022-ല്‍ നടക്കുന്ന ഫൈനലിന് റഷ്യയിലെ സെന്‍റ് പീറ്റേഴ്‌സ്ബര്‍ഗ് വേദിയാകും.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed