ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ 24കാരൻ കുഴഞ്ഞുവീണ് മരിച്ചു

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ 24കാരൻ കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാനയിലെ സെക്കന്തരാബാദിലാണ് സംഭവം. ഗാൻസി ബസാർ സ്വദേശി വിശാൽ ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെയായിരുന്നു മരണം. പുഷ്അപ് എടുത്ത ശേഷം അടുത്ത വ്യായാമം തുടങ്ങുമ്പോഴായിരുന്നു മരണം. ഇതിന്‍റെ ദൃശ്യങ്ങൾ മുഴുവൻ ജിമ്മിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.ഹൃദയാഘാതമാണ് സംഭവിച്ചതെന്ന് പൊലീസ് പറയുന്നു.
കോൺസ്റ്റബിളായ വിശാലിന്, ആസിഫ് നഗർ പൊലീസ് സ്റ്റേഷനിൽ പോസ്റ്റിങ് ലഭിച്ചിരിക്കുകയായിരുന്നു.
rufgi