ഭാരതം അഴിമതിമുക്തമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി


രാജ്യം അഴിമതി മുക്തമായെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണ് അഴിമതിയെന്നും അഴിമതിയിൽ നിന്നും രാജ്യം  മോചിതമായിക്കഴിഞ്ഞെന്നും രാഷ്ട്രപതി പറഞ്ഞു. പാര്‍ലമെന്‍റില്‍‌ നയപ്രഖ്യാപന പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. സ്വയം പര്യാപ്തമായ ഇന്ത്യയാണ് നമുക്ക് വേണ്ടത്. ദാരിദ്ര്യം രാജ്യത്ത് നിന്നും പൂർണമായും ഇല്ലാതാക്കണം. പിന്നോക്കക്കാരുടെയും ദുർബല വിഭാഗങ്ങളുടെയും സ്വപ്നം സാക്ഷാത്ക്കരിക്കുകയാണ് സര്‍ക്കാര്‍. ഇച്ഛാശക്തിയും നയങ്ങളിൽ ദൃഢതയും സർക്കാരിനുണ്ടെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

പാർലമെന്റിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ആദ്യ അഭിസംബോധനയാണിത്. കാശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതും മുത്തലാഖ്‌ നിരോധനവും  നയപ്രഖ്യാപന പ്രസംഗത്തില്‍  പരാമർശിച്ച രാഷ്ട്രപതി ഭീകരതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സർക്കാരിന്റേതെന്ന് പറഞ്ഞു. ‘ആയുഷ്മാൻ ഭാരത്’ കോടിക്കണക്കിനു ഇന്ത്യക്കാരുടെ ജീവനാണ് രക്ഷിച്ചത്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ആദിവാസി മേഖലകളിൽ വൻ വികസനം സാധ്യമായെന്നും രാഷ്ട്രപതി പറഞ്ഞു.

article-image

tyhftf

You might also like

Most Viewed