ലോകകപ്പ് പോലെ ഒരു ഉത്സവം ഇന്ത്യയും ആഘോഷിക്കും, നാളുകൾ വിദൂരമല്ല; പ്രധാനമന്ത്രി നരേന്ദ്രമോദി


ലോകകപ്പിന് സമാനമായ ഒരു ഉത്സവം ഇന്ത്യയും ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവിടെ ത്രിവർണ പതാക പാറിപ്പറക്കും. അതിനായുള്ള ദിനങ്ങൾ വിദൂരമല്ലെന്ന് അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കൻ കൗൺസിലിൻ്റെ സുവ‍ർണ ജൂബിലി ആഘോഷത്തിൽ മേഘാലയിൽ എത്തിയ മോദി വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. " ഇന്നത്തെ ഖത്തറിലെ കളിയും കളിക്കളത്തിലെ വിദേശ ടീമുകളിലേക്കും നമ്മൾ നോക്കി നിക്കുന്നുണ്ടാകാം. എന്നാൽ രാജ്യത്തെ യുവാക്കളിൽ എനിക്ക് വിശ്വാസമുണ്ട്. അതിനാൽ, ഇന്ത്യയിൽ സമാനമായ ഒരു ഉത്സവം ആഘോഷിക്കുകയും ത്രിവർണ പതാകയെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന ദിവസം വിദൂരമല്ലെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും' എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഫുട്ബോൾ ജ്വരം നമ്മെയെല്ലാം പിടികൂടുമ്പോൾ എന്തുകൊണ്ട് ഫുട്ബോൾ പദപ്രയോഗങ്ങളിൽ സംസാരിച്ചുകൂടായെന്ന് നരേന്ദ്രമോദി ചോദിച്ചു. ആരെങ്കിലും സ്പോർട്സ്മാൻ സ്പിരിറ്റിന് എതിരായാൽ അവരെ ചുവപ്പ് കാർഡ് കാണിച്ച് പുറത്താക്കുമെന്നും മോദി പറഞ്ഞു. വടക്കുകിഴക്കൻ മേഖലയിൽ കഴിഞ്ഞ എട്ട് വർഷത്തിനിടെ വികസനം, അഴിമതി, രാഷ്ട്രീയം തുടങ്ങിയ എല്ലാ തടസ്സങ്ങൾക്കും ചുവപ്പ് കാർഡ് നൽകിയതായും അദ്ദേഹം കൂട്ടിചേർത്തു.

'ഞങ്ങൾ കേന്ദ്ര സർക്കാരിന്റെ മുൻഗണനകളിൽ മാറ്റം വരുത്തിയപ്പോൾ അതിന്റെ നല്ല സ്വാധീനം രാജ്യത്തുടനീളം കണ്ടു. ഈ വർഷം അടിസ്ഥാന സൗകര്യങ്ങൾക്കായി കേന്ദ്രം ഏഴ് ലക്ഷം കോടി രൂപ ചെലവഴിച്ചു. എട്ട് വർഷം മുമ്പ് ഇത് രണ്ട് ലക്ഷം കോടി രൂപയിൽ താഴെയായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം രണ്ട് ലക്ഷം കോടി രൂപയിൽ എത്തിയതായും മോദി പറഞ്ഞു. ഈ മേഖലയിലെ ടെലികോം കണക്റ്റിവിറ്റി കൂടുതൽ വർധിപ്പിക്കുന്നതിനുള്ള ഒരു ചുവടുവെപ്പിൻ്റെ ഭാഗമായി 4G മൊബൈൽ ടവറുകൾ രാജ്യത്തിന് സമർപ്പിച്ചു. അതിൽ 320 ലധികം എണ്ണം പൂർത്തിയായതായും ഏകദേശം 890 എണ്ണം നിർമ്മാണത്തിലാണെന്നും' നരേന്ദ്രമോദി പറഞ്ഞു.

മേഘാലയ, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി നാല് റോഡ് പദ്ധതികളും മോദി ഉദ്ഘാടനം ചെയ്തു. അസം, മേഘാലയ, മണിപ്പൂർ, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലായി ആറ് റോഡ് പദ്ധതികൾക്കും അദ്ദേഹം തറക്കല്ലിട്ടു. എൻഇസിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഷില്ലോങ്ങിൽ 2,450 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും മോദി നിർവഹിച്ചു.

article-image

FG

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed