ബ്രഹ്മപുരം തീപിടിത്തം; വ്യക്തത വരുത്താൻ നാസയെ സമീപിക്കും


ബ്രഹ്മപുരം തീപിടിത്തത്തിൽ കൂടുതൽ വ്യക്തത വരുത്താൻ നാസയിൽനിന്നുള്ള ദൃശ്യങ്ങൾക്കായി സിറ്റി പൊലീസ് കേന്ദ്ര കാലാവസ്ഥാ വകുപ്പിനെ സമീപിക്കും. നാസയുടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ എർത്ത് ഒബ്സർവേറ്ററി സംവിധാനത്തിൽ നിന്നുള്ള ഉപഗ്രഹദൃശ്യങ്ങൾ ശേഖരിക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നത്. ഇതിന് വരും ദിവസങ്ങളിൽ കാലാവസ്ഥാ വകുപ്പുമായി ബന്ധപ്പെടുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ. സേതുരാമൻ പറഞ്ഞു.

തീപിടിത്തം ആദ്യമുണ്ടായത് ബ്രഹ്മപുരം പ്ലാന്റിലെ സെക്ടർ ഒന്നിലാണെന്നാണ് സി.സി.ടി.വി ദൃശ്യങ്ങൾ നൽകുന്ന സൂചന. ഒരേസമയം ഒന്നിലധികം ഇടങ്ങളിൽ തീപടർന്നിട്ടുണ്ടെങ്കിൽ അട്ടിമറിസാദ്ധ്യതയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കൂടുതൽ വ്യക്തത വരുത്താനാണ് നാസയുടെ സഹായം തേടുന്നത്.

കൊച്ചിയിൽ ബുധനാഴ്ച രാത്രിയിൽ പെയ്തത് ആസിഡ് മഴയാണെന്ന വാദങ്ങൾ അടിസ്ഥാന രഹിതമാണെന്ന് വിദഗ്ദ്ധർ. ആസിഡ് മഴ ആണെന്ന് തെളിയിക്കുന്ന യാതൊരു പഠനങ്ങളും നടത്തിയിട്ടില്ല. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ ആസിഡ് മഴ പെയ്യാനുള്ള സാഹചര്യങ്ങളും വളരെ കുറവാണെന്നും കുസാറ്റ് സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി അസിസ്റ്റന്റ് പ്രൊഫ. ഡോ. അബേഷ് രഘുവരൻ പറഞ്ഞു. നിരന്തരം മലിനീകരണം നടക്കുന്ന സ്ഥലങ്ങളിലാണ് ആസിഡ് മഴ പെയ്യാനുള്ള സാദ്ധ്യതയുള്ളത്. കൊച്ചിയിൽ അത്തരത്തിൽ നിരന്തര മലിനീകരണങ്ങൾ നടന്നിട്ടില്ല.

കൊച്ചിയിലെ വായു ഗുണനിലവാരം താത്കാലികമായി ഉയർന്നെങ്കിലും സ്ഥിരമായി അപകടകരമായ അവസ്ഥയില്ലാത്തതിനാൽ ആസിഡ് മഴയ്ക്കുള്ള സാഹചര്യമില്ല. നിലവിൽ തീപിടിത്തമുണ്ടായതുകൊണ്ട് അന്തരീക്ഷത്തിൽ ഡയോക്സിൻ, ഫുറാൻ, താലേറ്റ്സ് എന്നീ രാസപദാർത്ഥങ്ങളും ഉണ്ടാകാം. എന്നാൽ ഇതൊന്നും ആസിഡ് മഴയ്ക്കുള്ള കാരണങ്ങളല്ല. അന്തരീക്ഷത്തിൽ സൾഫർ ഡയോക്‌സൈഡിന്റെയും നൈട്രജൻ ഓക്‌സൈഡിന്റെയും അളവ് കൂടുമ്പോഴാണ് അമ്ല മഴ ഉണ്ടാവുന്നത്. ഇവ കലർന്നാൽ ലിറ്റ്മസ് ടെസ്റ്റ് വഴി ആസിഡ് മഴ ആണെന്ന് ഉറപ്പിക്കാനും കഴിയില്ല.

article-image

ey6ry

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed