‘വെളുക്കാൻ തേച്ചത് പാണ്ടാവും’; ലക്ഷങ്ങളുടെ അനധികൃത സൗന്ദര്യ വസ്തുക്കൾ പിടിച്ചെടുത്ത് ഇന്റലിജൻസ്


സംസ്ഥാനത്ത് ദിവസവും വിൽക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ അനധികൃത സൗന്ദര്യവർധക വസ്തുക്കളെന്ന് കണ്ടെത്തൽ. ഓപ്പറേഷൻ സൗന്ദര്യയെന്ന പേരിൽ ഡ്രഗ് കൺട്രോൾ ഇന്റലിജൻസ് നടത്തിയ പരിശോധനയിൽ നാല് ലക്ഷത്തിലധികം രൂപയുടെ സൗന്ദര്യവർധക വസ്തുക്കൾ പിടികൂടി. വൻ പാർശ്വഫലങ്ങളുള്ള ക്രീമുകളാണ് പിടിച്ചെടുത്തത്.

ഡ്രഗ് കൺട്രോൾ ഇന്റലിജന്റ്സ് സംസ്ഥാനത്ത് 53 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 17 ഇടത്തും സൗന്ദര്യവർധക വസ്തുക്കൾ അനധികൃതമായി വിൽക്കുന്നതായാണ് കണ്ടെത്തൽ. ഓപ്പറേഷൻ സൗന്ദര്യയെന്ന പേരിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ നടത്തിയ പരിശോധനയിലാണ് വൻപാർശ്വഫലമുള്ള ഫേസ് ക്രീമുകളുൾപ്പടെ പിടിച്ചെടുത്തത്. ഇതിൽ പലതും യുവതീ, യുവാക്കൾ സ്ഥിരമായി ഉപയോഗിക്കുന്നതാണ്.

ഇന്ത്യയിൽ അംഗീകാരമുള്ള ക്രീമുകൾ പലതും പാർശ്വഫലങ്ങൾ കാരണം വിദേശ രാജ്യങ്ങളിൽ നിരോധിച്ചവയാണെന്ന വസ്തുതയും നിലനിൽക്കുന്നു. സൗന്ദര്യവർധക വസ്തുക്കൾ തെരഞ്ഞെടുക്കുമ്പോൾ രേഖകൾ പരിശോധിക്കണമെന്നും പരിശോധനകൾ കർശനമാക്കുമെന്നും സംസ്ഥാന ഡ്രഗ് കൺട്രോളർ പറഞ്ഞു.

സർക്കാർ പരിശോധനകൾ കർശനമാക്കുന്നതിനൊപ്പം പൊതുജനങ്ങൾ സ്വയം അവബോധമുള്ളവരാകുകയും വേണം.

article-image

w35w346

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed