വേങ്ങരയിൽ ബിഹാർ സ്വദേശിയുടെ മരണം കൊലപാതകം; ഭാര്യ അറസ്റ്റിൽ

വേങ്ങരയിൽ ബിഹാർ സ്വദേശിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ബിഹാറിലെ വൈശാലി സ്വദേശിയായ സന്‍ജിത് പസ്വാന്‍റെ (33) മരണമാണ് ഭാര്യ നടത്തിയ കൊലപാതകമെന്ന് തെളിഞ്ഞത്. പസ്വാന്‍റെ ഭാര്യ പൂനം ദേവിയെ (30) കൊലക്കുറ്റം ചുമത്തി വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 31നാണ് പസ്വാൻ കൊല്ലപ്പെട്ടത്. വയറുവേദനയെ തുടർന്ന് മരിക്കുകയായിരുന്നെന്നാണ് പൂനം ദേവി പറഞ്ഞിരുന്നത്. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: സൻജിത്തിന്‍റെ മൃതദേഹപരിശോധനയിൽ മുഖത്തും നെറ്റിയിലും പരിക്കു കണ്ടെത്തിയിരുന്നു. കുരുക്കുമുറുകി കഴുത്തിലെ എല്ലിന് പൊട്ടൽസംഭവിച്ചതാണ് മരണകാരണമെന്ന് വ്യക്തമാവുകയുംചെയ്തു. ഇതുകണ്ട് സംശയംതോന്നി ഭാര്യ പൂനംദേവിയെ ചോദ്യംചെയ്തതിൽനിന്നാണ് കൊലപാതകം പുറത്തറിഞ്ഞത്. നാട്ടിൽ പൂനം ദേവി ഭാര്യയും കുട്ടികളുമുള്ള മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇത് മനസിലാക്കിയാണ് സൻജിത് അഞ്ചുവയസുള്ള മകനുമായി കുടുംബസമേതം രണ്ടുമാസം മുമ്പ് വേങ്ങരയിൽ എത്തിയത്. എന്നിട്ടും പൂനം ദേവി രഹസ്യ ഫോണിലൂടെ ആ ബന്ധം തുടർന്നു. ഇത് സൻജിത് കണ്ടെത്തി ചോദ്യം ചെയ്തതോടെ ഭർത്താവിനെ കൊലപ്പെടുത്താൻ പൂനം ദേവി തീരുമാനിക്കുകയായിരുന്നു.
ജനുവരി 31ന് രാത്രിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സൻജിതിന്റെ കൈ പൂനം ദേവി കൂട്ടിക്കെട്ടുകയും സാരികൊണ്ട് കുരുക്കാക്കി മാറ്റി കട്ടിലിൽ നിന്നും വലിച്ച് താഴെ ഇടുകയും, ശേഷം സാരി കഴുത്തിൽ മുറുക്കി ഭർത്താവിന്റെ മരണം ഉറപ്പാക്കുകയുമായിരുന്നു. തുടർന്ന് കഴുത്തിലേയും കയ്യിലേയും കുരുക്ക് അഴിച്ചുമാറ്റിയ ശേഷം തൊട്ടടുത്ത മുറിയിലുള്ളവരോട് ഭർത്താവിന് വയറുവേദനയാണെന്ന് അറിയിക്കുകയും ഇവർ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
ീഹഗീൂ