യുപിയിൽ അനധികൃത മദ്രസകളുടെ വരുമാന സ്രോതസ്സുകൾ‍ പരിശോധിക്കാനൊരുങ്ങി സർ‍ക്കാർ‍


സംസ്ഥാനത്ത് അനധികൃതമായും അംഗീകാരമില്ലാതെയും പ്രവർ‍ത്തിക്കുന്ന മദ്രസകളെ കുറിച്ച് കൂടുതൽ‍ അന്വേഷണത്തിന് യോഗി ആദിത്യനാഥ് സർ‍ക്കാർ‍. മദ്രസകളുടെ വരുമാന സ്രോതസ്സുകൾ‍ അന്വേഷിക്കും. നേരത്തെ നടത്തിയ സർ‍വേയിൽ‍ ഭൂരിഭാഗം മദ്രസകളും സംഭാവന തുകയാണ് തങ്ങളുടെ വരുമാന മാർ‍ഗമെന്ന് അറിയിച്ചിരുന്നു.

സംസ്ഥാന അതിർ‍ത്തിയിൽ‍ പ്രവർ‍ത്തിക്കുന്ന അംഗീകാരമില്ലാത്ത 1,500−ത്തിലധികം മദ്രസകൾ‍ക്ക് സംഭാവന എവിടെ നിന്നുമാണ് ലഭിക്കുന്നതെന്ന് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. നേപ്പാൾ‍ അതിർ‍ത്തിയിൽ‍ സ്ഥിതി ചെയ്യുന്ന ജില്ലകളിലാകും പ്രത്യേക അന്വേഷണം നടത്തുക.

article-image

r7ut6

You might also like

  • Straight Forward

Most Viewed