രക്തദാനം ചെയ്യാൻ നിങ്ങൾ പ്രാപ്തരാണോ? അറിയണം ഈ കാര്യങ്ങൾ


ഇന്ന് ലോക രക്തദാന ദിനം. രക്തദാനത്തേക്കാൾ വലിയ ദാനമില്ലെന്നാണ് പറയപ്പെടുന്നത്. എന്നാൽ എല്ലാവർക്കും രക്തം ദാനം ചെയ്യാനാകുമോ ? 18 വയസ് കഴിഞ്ഞാൽ മാത്രം പോര, ശരിയായ ശരീര ഭാരം മുതൽ ജോലി സമയം വരെ പരിഗണിച്ച് മാത്രമേ ഒരു വ്യക്തിക്ക് രക്തദാനം നടത്താൻ സാധിക്കൂ. മാനസിക−ശാരീരിക സൗഖ്യമുള്ള വ്യക്തിയിൽ നിന്ന് മാത്രമേ രക്തം സ്വീകരിക്കുകയുള്ളു. 

 

∗ഒരു തവണ 450ml രക്തം മാത്രമേ ഒരാൾക്ക് ദാനം ചെയ്യാൻ സാധിക്കൂ.

∗18 വയസിനും 65 വയസിനും മധ്യേ പ്രായമുള്ള വ്യക്തികൾക്ക് രക്തം ദാനം ചെയ്യാം.

∗ശരീരഭാരം കുറഞ്ഞത് 55 കിലോഗ്രാം വേണം

∗ഒരു തവണ രക്തം ദാനം ചെയ്ത് കഴിഞ്ഞാൽ പുരുഷന്മാർ 90 ദിവസങ്ങൾക്ക് ശേഷവും സ്ത്രീകൾ 120 ദിവസങ്ങൾക്ക് ശേഷവും മാത്രമേ രക്തം ദാനം ചെയ്യാവൂ.

∗രക്തദാനം നടത്തും മുൻപ് ദാതാവിന്റെ പൾസ് 60−100 മധ്യേയാകണം. 12.5 ൽ കൂടുതൽ ഹീമോഗ്ലോബിനും രക്തത്തിൽ വേണം.

∗രാത്രി ഉറങ്ങാത്ത, നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്ത വ്യക്തിയാണെങ്കിൽ അത്തരക്കാർ രക്തദാനം നടത്തരുത്.

∗നോയമ്പ് നോറ്റിരിക്കുന്നവർ രക്തദാനം നടത്തരുത്

∗രക്തം വഴി പകരുന്ന അസുഖങ്ങളുള്ളവർ രക്തദാനത്തിൽ നിന്ന് വിട്ട് നിൽക്കണം.

∗ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകരുത്.

∗മദ്യപിച്ച വ്യക്തികൾക്കോ ശരീരത്തിൽ എന്തെങ്കിലും തരത്തിൽ ലഹരി ഉപയോഗിച്ചവർക്കോ രക്തദാനം നടത്താൻ പാടില്ല.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed