വ്യാജ റിവ്യൂ നൽകിയാൽ ഇനി കുടുങ്ങും, കേന്ദ്രം കർശന നടപടികളിലേക്ക്

ഇ- കൊമേഴ്സ് വെബ്സൈറ്റുകളിൽ നൽകുന്ന വ്യാജ റിവ്യൂകൾക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്രസർക്കാർ. ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകൾ മുഖാന്തരം ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ റിവ്യൂകൾ പ്രത്യേക പങ്കുവഹിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വ്യാജ റിവ്യൂകൾ ഉപഭോക്താക്കളെ വലിയ തോതിൽ തെറ്റിദ്ധരിപ്പിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. ഇതോടെ, പണം നൽകി ആളെ വെച്ച് എഴുതിക്കുന്നതോ, വിലയ്ക്ക് വാങ്ങുന്നതോ ആയ റിവ്യൂകൾ പ്രസിദ്ധീകരിക്കാൻ പാടില്ലെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.
ഇത്തരത്തിൽ വ്യാജ റിവ്യൂകളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ആണ് നിശ്ചയിച്ചിരിക്കുന്നത്. അതിനാൽ, റിവ്യൂ എഴുതുന്ന വ്യക്തിയുടെ ഐഡന്റിറ്റി പരിശോധിച്ചു ഉറപ്പിച്ചതിനു ശേഷം മാത്രമേ റിവ്യൂകൾ പ്രസിദ്ധീകരിക്കാൻ പാടുള്ളൂ. കൂടാതെ, റിവ്യൂ എഴുതുന്നതിലൂടെ ഉപയോക്താക്കൾക്ക് റിവാർഡ് പോയിന്റുകൾ ലഭിക്കുന്നുണ്ടെങ്കിൽ അവ രേഖപ്പെടുത്തുകയും ചെയ്യണം. ചട്ടലംഘനം നടത്തി വ്യാജ റിവ്യൂകൾ തുടരുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ അടുത്ത പടിയായി സർട്ടിഫിക്കേഷൻ നിർബന്ധമാക്കും.
aa