അദാനി ഗ്രൂപ്പിന് 52 കോടി പിഴ ചുമത്തി ഹരിത ട്രൈബ്യൂണൽ‍


അദാനി ഗ്രൂപ്പിന്റെ ഉടുപ്പി പവർ‍ കോർ‍പ്പറേഷൻ‍ ലിമിറ്റഡിന് ദേശീയ ഹരിത ട്രൈബ്യൂണൽ‍ പിഴ ചുമത്തി. പാരിസ്ഥിതിഘാകാതവും പ്രദേശവാസികൾ‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്ത കേസിലാണ് 52 കോടി രൂപ പിഴ ചുമത്തിയത്. പ്ലാന്റിന് ചുറ്റുമുള്ള ശുദ്ധജല വിതരണം, മലിനജല ശുദ്ധീകരണ പ്ലാന്റുകൾ‍, ആരോഗ്യപരിപാലന സംവിധാനം മെച്ചപ്പെടുത്തൽ‍ എന്നിവയ്ക്കായി 52 കോടി വിനിയോഗിക്കണം. ഇടക്കാല വിധിയെ തുടർ‍ന്ന് നേരത്തെ കെട്ടിവച്ച 5 കോടിക്കു പുറമെയുള്ള തുകയാണ് 52 കോടി. ഈ തുക മൂന്ന് മാസത്തിനകം അടയ്ക്കാനാണ് ഉത്തരവ്. 

10 കിലോ മീറ്റർ‍ ചുറ്റളവിലുള്ള കൃഷിയിടങ്ങളിൽ‍ പ്ലാന്റിന്റെ പ്രവർ‍ത്തനം ബാധിക്കുന്നു എന്നു പഠിക്കാനായി പ്രത്യേക സമിതിയെയും ട്രൈബ്യൂണൽ‍ നിയോഗിച്ചു. ഉഡുപ്പി യെല്ലൂരിലാണ് 600 മെഗാവാട്ട് ഉൽ‍പാദന ശേഷിയുള്ള 2 പ്ലാന്റുകൾ‍ ഉള്ളത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed