ഹജ്ജ് യാ­ത്രയ്ക്കു­ള്ള വി­മാ­നക്കൂ­ലി­യിൽ വൻ ഇളവ് പ്രഖ്യാ­പി­ച്ച് കേ­ന്ദ്രസർ­ക്കാ­ർ


ന്യൂഡൽഹി: ഹജ്ജ് സബ്സിഡി അവസാനിപ്പിച്ചതിനു പിന്നാലെ ഹജ്ജിനുള്ള വിമാന നിരക്ക് കുറച്ച് കേന്ദ്ര സർക്കാർ. ഹജ്ജ് സബ്സീഡി അവസാനിപ്പിക്കുന്നതായി കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്്വി വിമാനക്കൂലിയിൽ ഇളവ് പ്രഖ്യാപിക്കുന്നതായി അറിയിച്ചത്.

ഹജ്ജ് തീർഥാടനത്തെ രാഷ്ട്രീയവും സാന്പത്തികവുമായ ചൂഷണത്തിൽ നിന്നു മോചിപ്പിക്കുക എന്ന നയത്തിന്‍റെ ഭാഗമായാണ് ഈ നടപടിയെന്നും പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ പ്രത്യേക താൽപര്യ പ്രകാരമാണ് ഇതു നടപ്പിലാക്കിയതെന്നും കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി  അറിയിച്ചു. വിമാനക്കന്പനികളായ എയർ ഇന്ത്യ, സൗദി എയർ ലൈൻസ്, ഫ്ളൈൻസ് തുടങ്ങിയവയുടെ നിരക്കുകളിലാണ് കുറവ് വരുത്തിയിരിക്കുന്നത്. 2013−14 കാലയളവിൽ മുംബൈയിൽ നിന്നുള്ള നിരക്ക് 98,750 രൂപയായിരുന്നു. ഇത് 57,857 രൂപയായി കുറയും. അഹമ്മാദാബാദിൽ നിന്ന് 2013−14ൽ 98,750  രൂപയായിരുന്നത് 65,015 രൂപയാകുമെന്നും കേന്ദ്രമന്ത്രി വിശദമാക്കി. യു.പിഎ സർക്കാർ ചെയ്തിരുന്നതു പോലെ പ്രീണനമല്ല ഈ സർക്കാരിന്‍റെ നയമെന്നും ന്യൂനപക്ഷത്തിന്‍റെ ശാക്തീകരണമാണ് ലക്ഷ്യമാക്കുന്നതെന്നും മുക്താർ  അബ്ബാസ് നഖ്‌വി വ്യക്തമാക്കി. ഹജ്ജ് തീർഥാടനത്തിനുള്ള സബ്സിഡി നിർത്തലാക്കി വിമാനയാത്ര നിരക്കിൽ കുറവ് വരുത്താൻ 2012ൽ സുപ്രീം കോടതി സർക്കാരിനു നിർദേശം നൽകിയിരുന്നു.

You might also like

Most Viewed