ലിവർപൂൾ താരം ഡിയോഗോ ജോട്ടയും സഹോദരനും കാറപകടത്തിൽ മരിച്ചു

പ്രദീപ് പുറവങ്കര
മാഡ്രിഡ്: ലിവർപൂളിന്റെ പോർച്ചുഗീസ് ഫോർവേഡ് താരം ഡിയോഗോ ജോട്ട (28), സഹോദരനോടൊപ്പം സ്പെയിനിലെ സമോറയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചതായി പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു.
ഇവർ സഞ്ചരിച്ച ലംബോർഗിനി കാർ റോഡിൽ നിന്ന് തെന്നിമാറിയതാണ് അപകടകാരണമെന്ന് വക്താവ് കൂട്ടിച്ചേർത്തു.
മൃതദേഹങ്ങൾ സമീപത്തുള്ള സമോറയിലെ ഫോറൻസിക് യൂണിറ്റിലേക്ക് മാറ്റിയിട്ടുണ്ട്. അവിടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കും.
ഈ കഴിഞ്ഞ ജൂൺ 28നാണ് ജോട്ട തന്റെ ദീർഘകാല പങ്കാളിയും മൂന്ന് കുട്ടികളുടെ അമ്മയുമായ റൂട്ട് കാർഡോയെ വിവാഹം ചെയ്തത്.
േ്േി
േ്ിേ്ി